വിഷു, ഈസ്‌റ്റർ എന്നിവ പ്രമാണിച്ച് 2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകും

By Staff Reporter, Malabar News
EPF PENSION
Representational Image
Ajwa Travels

തിരുവനന്തപുരം: വിഷു, ഈസ്‌റ്റർ എന്നിവ പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ തുകയായ 3200 രൂപ ഒരുമിച്ച് നൽകുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. 2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ തുകയായ 3200 രൂപയാണ് വിഷു-ഈസ്‌റ്റര്‍ പ്രമാണിച്ച് ഒരുമിച്ച് വിതരണം ചെയ്യുന്നത്.

ഏപ്രിലിലെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുകയാണ്. ഇന്നലെ മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1537.88 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 208.55 കോടി രൂപയുമാണ് അനുവദിച്ചത്. 56.19 ലക്ഷം പേർക്കായി 1746.43 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.

56,97,455 പേർക്ക്‌ 3200 രൂപ വീതമാണ്‌ ലഭിക്കുക. ഈ മാസം പതിനാലിനുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. 50,32,737 പേർ‌ സാമൂഹ്യ സുരക്ഷാ പെൻഷന്‌ അർഹരാണ്‌.

25.97 ലക്ഷം പേർക്ക്‌ അവരവരുടെ ബാങ്ക്‌ അക്കൗണ്ടിൽ പണമെത്തും. ബാക്കിയുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടെത്തിക്കും. ക്ഷേമ പെൻഷൻ അതത്‌ ക്ഷേമനിധി ബോർഡ്‌ വിതരണം ചെയ്യും.

Read Also: കനത്ത മഴ; നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE