ഈ ഫോണുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? എങ്കിൽ 2021 മുതൽ വാട്‌സ്ആപ്പ് കിട്ടില്ല

By Trainee Reporter, Malabar News
WHATSAPP
Representational Image
Ajwa Travels

2021 ജനുവരി മുതൽ ചില ആൻഡ്രോയ്‌ഡ് ഫോണുകളിലും ഐഫോണുകളിലും പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങി വാട്‌സ്ആപ്പ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പഴയ ആൻഡ്രോയ്‌ഡ് ഐഒഎസ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലായിരിക്കും വാട്‌സ്ആപ്പ് പ്രവർത്തനം എന്നന്നേക്കുമായി നിലക്കുക.

ഐഒഎസ് 9, ആൻഡ്രോയ്‌ഡ് 4.0.3 എന്നീ വേർഷനുകൾക്ക് താഴെയാണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്‌റ്റമെങ്കിൽ വാട്‌സ്ആപ്പ് ലഭിക്കാനായി ഒന്നുകിൽ ഒഎസ് അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കിൽ ഫോൺ തന്നെ മാറ്റേണ്ടതായോ വന്നേക്കും. അതേസമയം, പുതിയ സ്‍മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർ ഭയക്കേണ്ടതില്ല. എല്ലാ ഫോണുകളിലും ഏറ്റവും പുതിയ ഒഎസ് ആണ് പ്രവർത്തിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഇത് ബാധകമാകുക.

ഐഫോണുകളുടെ കാര്യമെടുത്താൽ ഐഫോൺ 4Sന് മുൻപുള്ള മോഡലുകൾക്ക് ഐഒഎസ് 9 പിന്തുണയില്ല. ഐഫോൺ 6 മുതലുള്ള വേർഷനുകളിൽ എല്ലാം തന്നെ പുതിയ അപ്ഡേറ്റുകൾ ലഭിച്ചുകഴിഞ്ഞു. ഐഫോൺ 5, 5S ഫസ്‌റ്റ് ജെൻ എസ്ഇ എന്നീ മോഡലുകൾക്ക് ഐഒഎസ് 12 വരെ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്. എന്നാൽ മുകളിൽ പറഞ്ഞ ഫോണുകളിൽ ഐഒഎസ് 8 ആണ് പ്രവർത്തിക്കുന്നതെങ്കിൽ എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്‌താൽ മാത്രമേ 2021 മുതൽ വാട്‌സാപ്പ് ലഭിക്കു. അതുപോലെ ആൻഡ്രോയ്‌ഡ് 4.0.3 പിന്തുണയില്ലാത്ത സാംസങ് ഗാലക്‌സി എസ്2, മോട്ടറോള ഡ്രോയ്‌ഡ്‌, എച്ച്ടിസി ഡിസയർ പോലുള്ള ഫോണുകളിലും 2021 മുതൽ വാട്‌സ്ആപ്പ് പ്രവർത്തനരഹിതമായിരിക്കും.

Read also: ദാവൂദ് ഇബ്രാഹാമിന്റെ കൂട്ടാളിയായ മലയാളി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE