രാജ്യത്ത് ഗോതമ്പ് പൊടിക്ക് റെക്കോർഡ് വില; കിലോയ്‌ക്ക് 32.78 രൂപയായി

By Staff Reporter, Malabar News
wheat-powder
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഗോതമ്പ് പൊടി റെക്കോര്‍ഡ് വിലയില്‍. ഗോതമ്പ് പൊടിയുടെ ശരാശരി ചില്ലറവില കിലോയ്‌ക്ക് 32.78 രൂപയായി. വിലയില്‍ 9.15 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഗോതമ്പ് ഉല്‍പാദനവും സംഭരണവും വെല്ലുവിളി നേരിടുന്നതിനാലാണ് വില ഉയരുന്നതെന്നാണ് വിലയിരുത്തല്‍. 2010 ജനുവരിക്ക് ശേഷം ആദ്യമായാണ് ഗോതമ്പ് പൊടിയുടെ വില ഈ വിധത്തില്‍ ഉയരുന്നത്.

156 കേന്ദ്രങ്ങളില്‍ നിന്നുള്ള ഗോതമ്പ് വില പരിശോധിച്ചാല്‍ പോര്‍ട്ട് ബ്ളയറിലാണ് ഗോതമ്പിന് ഏറ്റവും ഉയര്‍ന്ന വിലയുള്ളത്. കിലോയ്‌ക്ക് 59 രൂപയാണ് ഗോതമ്പിന്റെ വില. പശ്‌ചിമ ബംഗാളിലാണ് ഗോതമ്പ് ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്നത്. കിലോയ്‌ക്ക് 22 രൂപയാണ് പശ്‌ചിമ ബംഗാള്‍ ഗ്രാമങ്ങളില്‍ ഗോതമ്പിന്റെ വില.

നഗരപ്രദേശങ്ങളില്‍ ഗോതമ്പ് പൊടിയുടെ ശരാശരി ചില്ലറ വില്‍പന വില ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത് മുംബൈ നഗരത്തിലാണ്. മുംബൈയില്‍ ഗോതമ്പ് പൊടിക്കായി കിലോയ്‌ക്ക് 49 രൂപ നല്‍കണം. ഡെല്‍ഹിയില്‍ ഗോതമ്പ് പൊടിയ്‌ക്ക് 27 രൂപയുമാണ്. ചെന്നൈ നഗരത്തില്‍ 34 രൂപയാണ് ഒരു കിലോ ഗോതമ്പ് പൊടിയുടെ വില.

Read Also: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഇടത്, വലത് മുന്നണി സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE