സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴ; 5 ഇടത്ത് ഓറഞ്ച് അലർട്; ജാഗ്രത

By News Desk, Malabar News
rain alert
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ ശക്‌തമായ മഴ ലഭിച്ചേക്കും. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ശക്‌തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആന്ധ്രാ- ഒഡീഷാ തീരത്ത് ന്യൂനമർദ്ദം രൂപമെടുക്കുന്നതിനാൽ മഴ കൂടുതൽ ശക്‌തമാകാൻ ഇടയുണ്ട്. അതിനാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്‌ടർമാരോട് സർക്കാർ ആവശ്യപ്പെട്ടു.

മലയോര മേഖലയിൽ രാത്രി യാത്ര നിരോധിച്ചിരിക്കുകയാണ്. മൽസ്യബന്ധനത്തിനും വിലക്കുണ്ട്. ചൊവ്വാഴ്‌ച വരെ സംസ്‌ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Also Read: കോവിഡ് നിയന്ത്രണവിധേയം; ഇളവുകൾ ദുരുപയോഗം ചെയ്യരുത്; മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE