കോവിഡ് ഒഴിഞ്ഞാൽ സിഎഎ നടപ്പാക്കും; നഡ്ഡക്ക് പിന്നാലെ പ്രഖ്യാപനവുമായി അമിത് ഷായും

By Desk Reporter, Malabar News
Amit-Sha_2020-Nov-06
Ajwa Travels

കൊൽക്കത്ത: രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയം ആകുകയും അവസാനിക്കുകയും ചെയ്‌താൽ ഉടൻ പൗരത്വ ഭേദ​ഗതി നിയമം (സിഎഎ) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്‌ചിമ ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയപ്പോഴാണ് അമിത് ഷായുടെ പ്രഖ്യാപനം. നേരത്തെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയും ഇതേ പ്രഖ്യാപനം നടത്തിയിരുന്നു.

“പൗരത്വ നിയമം നടപ്പാക്കുകയും അഭയാർഥികൾക്ക് പൗരത്വം ലഭിക്കുകയും ചെയ്യും. ഇത് കോവിഡ് മഹാമാരിയെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ അത് നടക്കും. നിയമം നിലവിലുണ്ട്,”- അമിത് ഷാ പറഞ്ഞു. അയൽ രാജ്യങ്ങളിൽ മത വിവേചനം നേരിടുന്നവർക്കുള്ളതാണ് സിഎഎ. മമതയും കോൺഗ്രസും ബി എസ് പിയുമെല്ലാം സിഎഎയെ എതിർക്കുന്നത് അത് ന്യൂനപക്ഷങ്ങൾക്ക് എതിരെ ഉള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ്. എന്നാൽ, പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവർക്കും പൗരത്വം നൽകുന്ന നിയമമാണ് സിഎഎ എന്നും അമിത് ഷാ പറഞ്ഞു.

Also Read:  സിഎഎ വിരുദ്ധ പ്രക്ഷോഭകരെക്കുറിച്ച് വിവരം നല്‍കിയാല്‍ പാരിതോഷികം; യുപി സര്‍ക്കാര്‍

ഡിസംബറിലാണ് പാർലമെന്റ് പൗരത്വ ഭേദ​ഗതി നിയമം പാസാക്കിയത്. ഇതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കോവിഡ് വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും മൂലമാണ് പ്രതിഷേധ പരിപാടികൾ താൽക്കാലികമായി നിർത്തിവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE