ഭർതൃഗൃഹത്തിൽ യുവതി പൊള്ളലേറ്റ് മരിച്ചു; ഭർത്താവടക്കം 5 പേർക്ക് ജീവപര്യന്തം തടവ്

By Desk Reporter, Malabar News
Dowry Death in UP
Representational Image
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്‌ത്രീധന പീഡനത്തെ തുടർന്നു യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് ഉൾപ്പടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, 2 സഹോദരിമാർ എന്നിവർക്കാണ് ഉത്തർപ്രദേശിലെ ബല്ലിയ കോടതി ശിക്ഷ വിധിച്ചത്. 5,000 രൂപവീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു.

2018 ഏപ്രിൽ 3നായിരുന്നു കോട്‌വാലി സ്വദേശിനിയായ മീന ഭർതൃഗൃഹത്തിൽ പൊള്ളലേറ്റു മരിച്ചത്. 2008 ഫെബ്രുവരിയിലാണ് മീനയും ശേഷ് നാഥ് സിങ്ങുമായുള്ള വിവാഹം നടന്നത്.

സ്‌ത്രീധനത്തെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് മകളെ ചുട്ടുകൊല്ലുകയായിരുന്നു എന്നാരോപിച്ച് മീനയുടെ പിതാവ് അശോക് സിങ് പോലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്‌ഥാനത്തിൽ ശേഷ് നാഥ്, ഇയാളുടെ പിതാവ് സുരേഷ് സിങ്, മാതാവ് താതേരി ദേവി, സഹോദരിമാരായ സുനിത, സരിത എന്നിവരുടെ പേരിൽ കേസെടുത്തു. അഡീഷനൽ ജില്ലാ ജഡ്‌ജി നിതിൻ കുമാർ ഠാക്കൂറാണ് ഇവർക്ക് ശിക്ഷ വിധിച്ചത്.

Most Read:  ബിഎസ് യെദിയൂരപ്പ ‘ബോംബെ ഡേയ്‌സ്’ പുറത്തിറങ്ങും മുൻപ് ഉപാധികളോടെ രാജിവെക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE