പുനലൂരിൽ യുവതി വീടിനകത്ത് മരിച്ച നിലയിൽ; കൈഞരമ്പ് മുറിച്ച ഭർത്താവ് ആശുപത്രിയിൽ

By Trainee Reporter, Malabar News
Central University research student hanged to death
Representational Image
Ajwa Travels

കൊല്ലം: പുനലൂരിൽ യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണിയാർ സ്വദേശി മഞ്‌ജുവാണ് (35) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മഞ്‌ജുവിന്റെ ഭർത്താവ് മണികണ്‌ഠനെ വീടിനകത്ത് തന്നെ കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭർത്താവ് മണികണ്‌ഠൻ മഞ്‌ജുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് സംശയം. തലയിണ മുഖത്ത് ഇരിക്കുന്ന അവസ്‌ഥയിലാണ്‌ മഞ്‌ജുവിന്റെ മൃതദേഹം കിടന്നിരുന്നത്. തലയിണ ഉപയോഗിച്ച് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മണികണ്‌ഠൻ ആത്‍മഹത്യക്ക് ശ്രമിച്ചതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൂടുതൽ അന്വേഷണങ്ങൾക്കും ചോദ്യം ചെയ്യലുകൾക്കും ശേഷം മാത്രമേ ഇതിൽ കൃത്യമായ വിവരം ലഭ്യമാകുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. മഞ്‌ജുവും മണികണ്‌ഠനും തമ്മിൽ എന്നും വഴക്കും ബഹളവും ഉണ്ടാവാറുണ്ടെന്നാണ് പോലീസ് പറയുന്നത്.

Most Read: ഗോൾവാൾക്കർ പരാമർശം; വിഡി സതീശന് ആർഎസ്എസ് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE