വില 11 കോടി, ഭാരം 270 ​ഗ്രാം ; വരുന്നൂ ‘സ്വർണ മാസ്‌ക്‌’

By Desk Reporter, Malabar News
Gold mask_2020 Aug 11
Ajwa Travels

ടെൽ അവീവ്: ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കുന്നതിനായി മാസ്‌ക്‌ എല്ലാ രാജ്യങ്ങളും നിർബന്ധമാക്കിയിരിക്കുകയാണ്. എല്ലാവരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്തെ ഒന്നായി മാസ്‌കും ഇടം പിടിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ പല നിറത്തിലും രൂപത്തിലുമുള്ള മാസ്‌കുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.

എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയതും വ്യത്യസ്തമായതുമായ ഒരു മാസ്‌ക്‌ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇസ്രയേലിലെ ഒരു ജ്വല്ലറിയാണ് ഈ മാസ്‌ക്‌ ഒരുക്കുന്നത്. സ്വർണവും രത്നവും ഉപയോ​ഗിച്ചാണ് ഈ മാസ്‌ക്‌ നിർമ്മിക്കുന്നത്. ഏകദേശം 11 കോടി രൂപയാണ് മാസ്‌കിന്റെ വില. സ്വർണം കൊണ്ട് നിർമ്മിച്ച് അതിൽ രത്‌നം പതിപ്പിച്ചാണ് മാസ്‌ക്‌ എത്തുന്നത്. എന്നാൽ ഈ മാസ്‌ക്‌ ആരാണ് വാങ്ങുന്നത് എന്ന വിവരം ജ്വല്ലറി പുറത്ത് വിട്ടിട്ടില്ല.

അമേരിക്ക കേന്ദ്രീകരിച്ചുള്ള ഒരു ചൈനീസ് ബിസിനസുകാരനാണ് മാസ്‌ക്‌ വാങ്ങുന്നതെന്നാണ് സൂചന.18 കാരറ്റ് വൈറ്റ് ഗോൾഡാണ് മാസ്‌ക്‌ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. കൂടാതെ വെളുത്തതും കറുത്തതുമായ 3600 രത്‌നങ്ങളും മാസ്‌കിൽ പതിപ്പിക്കും. എൻ 99 ഫിൽറ്ററുകളും മാസ്‌കിൽ ഉപയോഗിക്കും. ഏകദേശം 270 ​ഗ്രാം ആയിരിക്കും മാസ്കിന്റെ ഭാരമെന്ന് നിർമ്മാതാക്കൾ പറഞ്ഞു. ഈ വർഷം അവസാനത്തോടെ മാസ്‌കിന്റെ പണി പൂർത്തിയാകും. പണി പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വിലയേറിയ മാസ്‌ക് ആകും ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE