കോണ്‍ഗ്രസ് രാജ്യത്തിനൊരു പ്രശ്‌നമാണ്; യോഗി ആദിത്യനാഥ്

By Syndicated , Malabar News
yogi-adityanath-
Ajwa Travels

ലഖ്‌നൗ: റായ്ബറേലിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥക്കിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അരാജകത്വത്തിന്റെയും അഴിമതിയുടെ ഭീകരവാദത്തിന്റെയും വേരായി പ്രവര്‍ത്തിക്കുകയാണെന്ന് യോഗി ആരോപിച്ചു.

സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച ‘ജന്‍ വിശ്വാസ് യാത്ര’യില്‍ സംസാരിക്കുകയായിരുന്നു യോഗി.

കോണ്‍ഗ്രസ് രാജ്യത്തിനൊരു പ്രശ്‌നമാണ്. വിദേശഭരണം റായ്ബറേലി ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഭാഷയുടെയും മതത്തിന്റെയും പേരില്‍ വിവേചനം വളര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും യോഗി തന്റെ പ്രസംഗത്തില്‍ ആരോപിച്ചു. കൂടാതെ ”ഈ പാര്‍ട്ടിയുടെ കൊടി നാട്ടിയ വണ്ടി കണ്ടാല്‍ അതിനുള്ളില്‍ ഗുണ്ടകളുണ്ടാകുമെന്ന് ജനങ്ങള്‍ക്കറിയാം,” എന്നായിരുന്നു സമാജ്‌വാദി പാര്‍ട്ടിയെ ഉന്നംവെച്ച് യോഗി പറഞ്ഞത്.

Read also: മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെ അപകടം; മരണം 12 ആയി ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE