രേഖകളില്ലാതെ പണം; യുവാവ് അറസ്‌റ്റില്‍ 

By Syndicated , Malabar News
Malabar-News_Arrest
Representational Image
Ajwa Travels

ഷൊര്‍ണൂര്‍: അനധികൃതമായി കൊണ്ടുവന്ന 40 ലക്ഷം രൂപയുമായി യുവാവ് അറസ്‌റ്റില്‍.  മലപ്പുറം വേങ്ങര വലിയോറ കോഴിക്കാട്ടില്‍ ശെരീഫാണ് (36) റെയില്‍വേ പൊലീസിന്റെ  പിടിയിലായത്. ബുധനാഴ്‌ച റെയില്‍വേ സ്‌റ്റേഷനില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് ബാഗില്‍ വെച്ചിരുന്ന തുക കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍നിന്നാണ് രേഖകളില്ലാതെ പണം കൊണ്ടുവന്നത്. തുക കോടതിയില്‍ ഹാജരാക്കി. എസ്ഐമാരായ പി ജംഷീദ്, സക്കീര്‍ അഹമ്മദ്, എഎസ്ഐ വിഎ ജോസഫ്, സിപിഒ സിറാജുദ്ദീന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Read also: ടിപ്പർ മിനിലോറിയിൽ ഇടിച്ച് മറിഞ്ഞു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE