മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹി യോഗത്തിൽ യൂത്ത്‌ലീഗ് പ്രവർത്തകരുടെ പ്രതിഷേധം

By Trainee Reporter, Malabar News
Ajwa Travels

കണ്ണൂർ: മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹി യോഗത്തിൽ യൂത്ത്‌ലീഗ് പ്രവർത്തകരുടെ പ്രതിഷേധം. വിജിലൻസ് കേസിൽപ്പെട്ട ജില്ലാ ജനറൽ സെക്രട്ടറി അബ്‌ദുൾ കരിം ചേലേരി ഉൾപ്പടെയുള്ളവരെ പുറത്താക്കണം എന്ന മുദ്രാവാക്യം ഉയർത്തിയാണ് അമ്പതോളം യൂത്ത്‌ലീഗ് പ്രവർത്തകർ യോഗം അലങ്കോലമാക്കിയത്.

ചന്ദ്രിക ക്യാമ്പയിനുമായി ബന്ധപ്പെട്ട് കണ്ണൂർ കാൾ ടെക്‌സിലെ ലീഗ് ജില്ലാകമ്മിറ്റി ഓഫിസായ ബാഫഖി തങ്ങൾ സ്‌മാരക സൗധത്തിൽ നടന്ന യോഗത്തിലാണ് യൂത്ത്‌ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. കമ്പിൽ എൻആർഐ റിലീഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വൻ ക്രമക്കേട് കണ്ടെത്തിയിരുന്നു. സൊസൈറ്റിയുടെ മറവിൽ സഹകരണ സംഘം ഉണ്ടാക്കി മണൽ വാരിയതിൽ 43 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്.

സംഭവത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അബ്‌ദുൾ കരിം ചേലേരി ഉൾപ്പടെ പത്ത് പേർക്കെതിരെ വിജിലൻസ് ഡയറക്‌ടർ കേസെടുത്തിരുന്നു. വിജിലൻസ് കേസിൽ ഉൾപ്പെട്ട അബ്‌ദുൾ കരിം ചേലേരി, മഹമ്മൂദ് അള്ളാകുളം, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, മുസ്‌തഫ എന്നിവരെ പുറത്താക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

Read Also: സംസ്‌ഥാനത്തെ ഭവനരഹിതരായ എല്ലാവർക്കും വീട്; മന്ത്രി കെ രാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE