ജമ്മു-കശ്മീരിൽ സൈനിക സാന്നിധ്യം കുറക്കാൻ നീക്കം; പതിനായിരം സൈനികരെ പിൻവലിക്കുമെന്ന് റിപ്പോർട്ട്

By Desk Reporter, Malabar News
kashmir_2020 Aug 20
Ajwa Travels

ശ്രീനഗർ: ജമ്മു-കശ്മീരിൽ നിന്ന് പതിനായിരം അർദ്ധ സൈനികരെ പിൻവലിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. അതിർത്തി അല്ലാത്ത മേഖലയിലെ സൈനിക സാന്നിധ്യം ജമ്മു-കശ്മീരിൽ കുറക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി കൂടുതൽ സൈനികരെ ജമ്മു-കശ്മീരിൽ നിന്ന് പിൻവലിക്കും. സിആർപിഎഫ് അടക്കമുള്ള അർദ്ധ സൈനിക വിന്യാസം ഉറപ്പാക്കിയാകും നടപടി.

അതിർത്തി അല്ലാത്ത മേഖലയിലെ സൈനിക സാന്നിധ്യം കുറക്കുന്നതിന്റെ ഭാഗമായാണ് പതിനായിരം സൈനികരെ പിൻവലിക്കുന്നത്. എന്നാൽ പ്രാദേശിക തലത്തിൽ സുരക്ഷാ സേനയുമായി സഹകരിക്കുന്ന യുവാക്കളുടെ സംഘങ്ങൾ ഉണ്ടാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെയാണ് സൈനികരെ പിൻവലിച്ചുകൊണ്ടുള്ള നടപടി. 100 കമ്പനി അർദ്ധ സൈനികരെയാണ് പിൻവലിക്കുക. കൂടാതെ സിആർപിഎഫിന്റെ 40 കമ്പനി, സിഐഎസ്എഫിന്റെ 40 കമ്പനി, സിഐഎസ്എഫിന്റെ 20 കമ്പനി, അതിർത്തി സുരക്ഷാ സേന, സശസ്ത്ര സീമാ ബൽ എന്നിവരുമാണ് കശ്മീരിൽ നിന്ന് ഒഴിയുക എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

100 സൈനികരെയാണ് ഒരു കമ്പനിയിൽ ഉൾക്കൊള്ളുന്നത്. ഇനി 1000 അംഗങ്ങൾ വീതം ഉള്ള 60 ബറ്റാലിയനും മറ്റ് കുറച്ച് സൈനികരും മാത്രമായിരിക്കും കശ്മീരിന് കാവലായിരിക്കുകയെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE