സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധി; പ്രഖ്യാപനവുമായി സിക്കിം മുഖ്യമന്ത്രി

ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് പ്രഖ്യാപിച്ചു.

By Trainee Reporter, Malabar News
maternity leave
Rep. Image
Ajwa Travels

ഗാങ്ടോക്: സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് പ്രഖ്യാപിച്ചു സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. സിക്കിം സ്‌റ്റേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ഇതിനായി സർവീസ് ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ആനുകൂല്യം സർക്കാർ ജീവനക്കാർക്ക് അവരുടെ കുട്ടികളെയും കുടുംബത്തെയും നന്നായി പരിപാലിക്കാൻ സഹായിക്കുമെന്ന് വ്യക്‌തമാക്കിയ മുഖ്യമന്ത്രി, വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും അറിയിച്ചു.

സിക്കിമിന്റെയും ജനങ്ങളുടെയും വളർച്ചയ്‌ക്കും വികസനത്തിനും കാര്യമായ സംഭാവന നൽകുന്ന ഉദ്യോഗസ്‌ഥർ സംസ്‌ഥാന ഭരണത്തിന്റെ നട്ടെല്ലാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. മെറ്റേണിറ്റി ബെനഫിറ്റ് ആക്‌ട് 1961 അനുസരിച്ചു, ജോലി ചെയ്യുന്ന ഒരു സ്‌ത്രീക്ക് ആറ് മാസം അല്ലെങ്കിൽ, 26 ആഴ്‌ച ശമ്പളത്തോടെയുള്ള പ്രസവാവധിക്ക് അർഹതയുണ്ട്.

Most Read: അവിശ്വാസ പ്രമേയം; പിന്തുണയ്‌ക്കില്ലെന്ന് വൈഎസ്ആർ കോൺഗ്രസും ബിഎസ്‌പിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE