സംസ്‌ഥാനത്ത് ഇന്ന് മുതൽ 15 ട്രെയിനുകൾ സർവീസ് പുനഃരാരംഭിക്കും

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് മുതൽ 15 ജോഡി സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് പുനഃരാരംഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങിയതോടെയാണ് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനമായത്. റിസർവേഷൻ എല്ലാ ട്രെയിനുകളിലും നിർബന്ധമാക്കിയിട്ടുണ്ട്. റിസർവ് ചെയ്യാത്ത യാത്രക്കാർക്ക് യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരിക്കില്ല.

തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്‌ദി, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്‌ദി, എറണാകുളം–കണ്ണൂർ ഇന്റർസിറ്റി, മംഗളൂരു–നാഗർകോവിൽ ഏറനാട്, തിരുവനന്തപുരം–ഷൊർണൂർ വേണാട്, എറണാകുളം– തിരുവനന്തപുരം വഞ്ചിനാട്, ആലപ്പുഴ–കണ്ണൂർ എക്‌സിക്യൂട്ടീവ്, പുനലൂർ–ഗുരുവായൂർ എക്‌സ്‍പ്രസ്, ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി, തിരുവനന്തപുരം–മംഗളൂരു (06347/48) എക്‌സ്‍പ്രസ്, തിരുനെൽവേലി–പാലക്കാട് പാലരുവി, എറണാകുളം–കാരക്കൽ എക്‌സ്‍പ്രസ്, എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി , കൊച്ചുവേളി–മൈസൂരു എക്‌സ്‍പ്രസ്, ചെന്നൈ എഗ്‌മൂർ–ഗുരുവായൂർ എന്നീ സർവീസുകളാണ് ഇന്ന് മുതൽ പുനഃരാരംഭിക്കുക.

ഇന്ന് മുതൽ സർവീസ് ആരംഭിക്കുമെങ്കിലും ഏറനാട് ഉൾപ്പടെ കേരളത്തിന് പുറത്തേക്ക് പോകുന്ന ട്രെയിനുകളുടെ മടക്കയാത്ര നാളെ മാത്രമേ ഉണ്ടായിരിക്കുള്ളൂ. കൂടാതെ പാലരുവിയുടെ ആദ്യ സർവീസ് നാളെയാണ് കേരളത്തിൽ എത്തുകയെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : കുതിപ്പ് തുടർന്ന് പെട്രോൾ-ഡീസൽ വില; ഇന്നും കൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE