കളിക്കിടയില്‍ കുട്ടിയുടെ തല കലത്തില്‍ കുടുങ്ങി; രക്ഷയായത് വിമാനത്താവളം അഗ്നിശമന സേന

By News Desk, Malabar News
MalabarNews_playing child with pots accident
Representation Image
Ajwa Travels

കരിപ്പൂര്‍: കളിക്കിടയില്‍ 3 വയസുകാരന്റെ തല അലൂമിനിയം കലത്തിനുള്ളില്‍ കുടുങ്ങി. വിമാനത്താവളത്തിലെ അഗ്നിശമന രക്ഷാസേന കലം മുറിച്ചെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തി.

കരിപ്പൂര്‍ വിമാനത്താവള പരിസരത്തു താമസിക്കുന്ന കുട്ടിയാണ് അപകടത്തില്‍ പെട്ടത്. പാത്രത്തിനുള്ളില്‍ നിന്നും തല പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാതെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ മാതാപിതാക്കള്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് അഗ്നിശമന സേനയുടെ സഹായം തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണു മാതാപിതാക്കള്‍ മൂന്നു വയസ്സുകാരനുമായി വിമാനത്താവളത്തിലെത്തിയത്. അഗ്നിശമന രക്ഷാസേനാ വിഭാഗം ഉദ്യോഗസ്ഥര്‍ പാത്രത്തിന്റെ ഒരു വശം മുറിച്ചെടുത്ത്, പരുക്കേല്‍ക്കാതെ കുട്ടിയെ രക്ഷപ്പെടുത്തി.

ഉദ്യോഗസ്ഥരായ പി.സൈനുദ്ദീന്‍, വി.അലക്സ്, എ.നജീബ്, പി.കെ.റഹ്മത്തുല്ല, ഇ.എ.ഷുക്കൂര്‍, പി.എം.എ.റഹീം, വിഷ്ണുദാസ്, യൂസഫ്, എസ്.ഫാബിന്‍, വി.ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണു കുട്ടിയെ രക്ഷപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE