കൈത്തറി മേഖല ; 41 കോടി അനുവദിച്ച് സര്‍ക്കാര്‍ നടപടി

By Team Member, Malabar News
Malabarnews_handloom
Representational image
Ajwa Travels

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ കൈത്തറി മേഖലയ്ക്ക് ആശ്വാസവുമായി സര്‍ക്കാര്‍ നടപടി. തൊഴിലാളികള്‍ക്ക് 41 കോടി രൂപ അനുവദിച്ചുകൊണ്ടാണ് കോവിഡ് വ്യാപനത്തിനിടയില്‍ മേഖലയ്ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ എത്തുന്നത്. സൗജന്യ സ്‌കൂള്‍ യൂണിഫോം നിര്‍മ്മാണ കൂലിയിനത്തില്‍ 30 കോടി രൂപയും ഉല്‍പ്പാദന ആനുകൂല്യ ഇനത്തില്‍ 4.2 കോടി രൂപയും റിബേറ്റ് ഇനത്തില്‍ 6.8 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. തുക ഉടന്‍ തന്നെ തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കൈത്തറി മേഖലയില്‍ വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ഈ മേഖലയുടെ സംരക്ഷണത്തിനായാണ് സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ നാലു വര്‍ഷമായി 172 കോടി രൂപ മേഖലയിലെ തൊഴിലാളികളുടെ കൂലിയിനത്തില്‍ ഇതുവരെ കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കൂലിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. കൂലിയോടൊപ്പം തന്നെ റിബേറ്റ് തുക ഉപയോഗിച്ചു കൊണ്ട് ഓണത്തിന് ബോണസും മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കാന്‍ സാധിക്കും. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോം തുണി നെയ്യാനുള്ള നൂലിന്റെ വിതരണവും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE