തിരുവനന്തപുരം: ബുധനാഴ്‌ചകളിൽ സര്‍ക്കാര്‍ ജീവനക്കാരും എംഎല്‍എമാരും കൈത്തറി വസ്‌ത്രം ധരിക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ്.
വാരാന്ത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൈത്തറി വസ്‌ത്രം ധരിക്കണമെന്ന് നേരത്തേ തീരുമാനം ഉണ്ടായിരുന്നെങ്കിലും ഫലപ്രദമായില്ലെന്നും പിന്നീടാണ് ഇത് ബുധനാഴ്‌ചത്തേക്ക് മാറ്റിയതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സ്‌കൂള്‍ യൂണിഫോം കൈത്തറിയാക്കിയത് മേഖലയ്‌ക്ക് വളരെയേറെ ഗുണം ചെയ്‌തിരുന്നു. അതേസമയം നിയമസഭയില്‍ വിരിപ്പുകളും മറ്റും വാങ്ങുമ്പോള്‍ കൈത്തറിക്ക് മുന്‍ഗണന നല്‍കുമെന്ന് സ്‌പീക്കര്‍ എംബി രാജേഷ് അറിയിച്ചു.
Most Read: മുല്ലപ്പെരിയാറിലെ റൂൾ കർവ് പുനഃപരിശോധനക്ക് വിധേയമാക്കണം; കേരളം സുപ്രീം കോടതിയിൽ