500 കിലോ ഭാരം, 12 അടി നീളം; ഭീമൻ ഓലക്കൊടിയൻ ‘വലയിലായി’

By Desk Reporter, Malabar News
500 kg, 12 feet long; Giant Olakodiyan 'trapped'
Ajwa Travels

ചെറായി: 500 കിലോയോളം ഭാരം..12 അടിയിലധികം നീളം..നീണ്ട ചുണ്ട്.. കാഴ്‌ചയിൽ ഭീമൻ ആണെങ്കിലും വലയിലാവാൻ ആയിരുന്നു യോഗം. പറഞ്ഞുവരുന്നത് ആഴക്കടല്‍ മൽസ്യബന്ധന ബോട്ടിനു ലഭിച്ച കൂറ്റന്‍ ഓലക്കൊടിയനെ കുറിച്ചാണ്. രൂപത്തിലും വലിപ്പത്തിലും അൽഭുതമാവുകയാണ് കഴിഞ്ഞ ദിവസം മുനമ്പം ഹാര്‍ബറില്‍ ലേലത്തിനായി വെച്ച ഭീമന്‍ ഓലക്കൊടിയന്‍ മൽസ്യം.

രണ്ട് ട്രോളികള്‍ ചേര്‍ത്ത് വെച്ച് അതില്‍ കിടത്തിയാണ് ഈ ഭീമന്‍ ഓലക്കൊടിയനെ ബോട്ടില്‍ നിന്നും ഇറക്കി ലേല ഹാളില്‍ എത്തിച്ചത്. നീണ്ട ചുണ്ട് കൂടാതെ തന്നെ എതാണ്ട് 12 അടിക്ക് മേല്‍ നീളം വരും. മൽസ്യ മാര്‍ക്കറ്റുകളില്‍ കിലോക്ക് 250 രൂപ വരെ വില വരുന്ന ഈ മൽസ്യം ഹോട്ടലുകാരാണ് കൂടുതലും വാങ്ങാറ്. രുചിയേറിയതും ഉറച്ചതുമാണ് ഇതിന്റെ മാംസം എന്നതാണ് ഓലക്കൊടിയന്റെ പ്രത്യേകത.

പൊതുവേ വലിയ മീനാണ് ഓലക്കൊടിയന്‍. മിക്കവാറും എല്ലാ ഹാര്‍ബറിലും എത്താറുണ്ടെങ്കിലും ഇത്രയും വലിപ്പമുള്ളത് ഏറെ കാലത്തിന് ശേഷമാണ് ലഭിക്കുന്നതെന്ന് മൽസ്യത്തൊഴിലാളികള്‍ പറഞ്ഞു.

Most Read:  മനുഷ്യരെ കടത്തിവെട്ടും; താരമായി ഗോൾഫ് കാർട്ട് വാഹനം ഓടിക്കുന്ന ഒറാങ്ങുട്ടാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE