അമരാവതി: ആന്ധ്രാപ്രദേശിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 8 വയസുകാരി ഉൾപ്പടെ 7 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. കൂടാതെ മുപ്പത്തിയഞ്ചോളം പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്‌തു. ഇവരിൽ 4 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്നലെ രാത്രിയോടെ ചിറ്റൂരിലെ ബഗര പേട്ടയിലാണ് വിവാഹ നിശ്‌ചയം കഴിഞ്ഞ് മടങ്ങിയെത്തിയവരുടെ സംഘം അപകടത്തിൽ പെട്ടത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. മരിച്ചവരുടെ കൂട്ടത്തിൽ ബസിന്റെ ഡ്രൈവറും ക്ളീനറും ഉൾപ്പെടുന്നുണ്ട്.
ആകെ 44 പേരാണ് അപകട സമയത്ത് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താൻ സാധിച്ചതായും പോലീസ് വ്യക്‌തമാക്കി.
Read also: ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ചത് നിർണായക രേഖകൾ; വീണ്ടെടുത്ത് ക്രൈം ബ്രാഞ്ച്