ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,954 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിലും പതിനായിരത്തിന് മുകളിലാണ്. 10,207 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്‌തരായത്. കൂടാതെ 267 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,45,96,776 ആണ്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 4,69,247 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു. രോഗമുക്‌തരുടെ എണ്ണം ഉയരുന്നതിനാൽ രാജ്യത്ത് നിലവിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
99,023 പേരാണ് രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. കൂടാതെ രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 98.36 ശതമാനമായി ഉയർന്നിട്ടുണ്ട്.
Read also: കണ്ണൂർ കോർപറേഷൻ ഓഫിസ് മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകിവീണ് ഗവേഷകന് പരിക്ക്