തൃശൂർ മെഡിക്കൽ കോളേജ്; പരിസരത്ത് അലഞ്ഞു തിരിഞ്ഞിരുന്ന 9 പേർക്ക് കോവിഡ്

By Team Member, Malabar News
medical college thrissur
Ajwa Travels

തൃശൂർ : ജില്ലയിൽ മെഡിക്കൽ കോളേജ് പരിസരത്ത് തെരുവിൽ അലയുന്ന 9 ആളുകളിൽ കോവിഡ് സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് ഇവിടെ 150ഓളം ആളുകളെ നിലവിൽ നിരീക്ഷണത്തിലാക്കി. മെഡിക്കൽ കോളേജ് പരിസരത്തായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിരവധി ആളുകൾ അലഞ്ഞു തിരിയുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് തദ്ദേശ സ്‌ഥാപനങ്ങളും മെഡിക്കല്‍ കോളജ് അധികൃതരും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധിതരെ കണ്ടെത്തിയത്.

കോവിഡ് പോസിറ്റീവ് ആയവരെ നിലവിൽ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ നെഗറ്റീവ് ആയവരെ നഗരസഭയുടേയും പഞ്ചായത്തിന്റേയും ഡൊമിസിലിയറി സെന്ററുകളിലേക്കും മാറ്റി. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി സ്വീകരിച്ചത്. ആശുപത്രി പരിസരത്തായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ അലഞ്ഞു തിരിയുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോക്‌ടർ ബിജു കൃഷ്‌ണന്‍, നഗരസഭ – പഞ്ചായത്ത് അധികൃതര്‍, മെഡിക്കല്‍ കോളേജ് പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Read also : ലോക്ക്‌ഡൗൺ മെയ് 23 വരെ നീട്ടി; 4 ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE