രാമു ലക്ഷ്മണിന് ഇത് കോവിഡില്‍ നിന്നുള്ള സ്വാതന്ത്ര്യ ദിനം

By Team Member, Malabar News
Malabarnews_ramulakshman
Ramu Lakshman sakapal
Ajwa Travels

മുംബൈ : 98 ആം വയസ്സില്‍ കോവിഡിനോട് പൊരുതി ജയിച്ച മുംബൈയിലെ ശിപായി രാമു ലക്ഷ്മണ്‍ സക്പാല്‍ ( റിട്ടയേര്‍ഡ്) ഇന്ത്യന്‍ ജനതയ്ക്ക് പുതുപ്രതീക്ഷയേകുന്നു. രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ കോവിഡില്‍ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മുംബൈയിലെ നെരുളി സ്വദേശിയായ ഈ 98കാരന്‍.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ് ഇന്ത്യന്‍ നേവല്‍ ഹോസ്പിറ്റല്‍ ഷിപ്പ് അശ്വിനിയില്‍ രാമു ലക്ഷ്മണിനെ പ്രവേശിപ്പിച്ചിത്. അവിടെ നിന്നും ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പ് അദ്ദേഹത്തിന് ന്യുമോണിയ രോഗം കണ്ടെത്തി. തുടര്‍ന്നങ്ങോട്ട് നാവിക ആശുപത്രി മികച്ച ചികിത്സയാണ് ഇദ്ദേഹത്തിന് നല്‍കിയത്. ഒടുവില്‍ ആശുപത്രി അധികൃതരുടെ ശ്രമം ഫലം കണ്ടു. കോവിഡില്‍ നിന്നും പൂര്‍ണ്ണ മോചനം. പ്രതികൂല സാഹചര്യങ്ങളിലെ മനുഷ്യന്റെ ശക്തിയും സഹിഷ്ണുതയുമാണ് അദ്ദേഹത്തിന്റെ രോഗമുക്തിയിലൂടെ വ്യക്തമാവുന്നത്.

കോവിഡ് മുക്തനായ രാമു ലക്ഷ്മണിന് ഊഷ്മളമായ വിടവാങ്ങല്‍ ആണ് പ്രാഥമിക നാവിക ആരോഗ്യ സംരക്ഷണ കേന്ദ്രമായ ഐഎന്‍എച്ച്എസ് അശ്വിനി നല്‍കിയത്. നാവികസേന, കരസേന, വ്യോമസേന, തീരസംരക്ഷണ സേന എന്നിവിടങ്ങളില്‍ നിന്നുള്ള വിരമിച്ച കോവിഡ് രോഗികളുടെ പരിചരണം കൈകാര്യം ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് ഐഎന്‍എച്ച്എസ് അശ്വിനി.

തന്റെ 98 ആം വയസ്സിലും കോവിഡിനെ പൊരുതി തോല്‍പ്പിച്ച രാമു ലക്ഷ്മണ്‍ സക്പാലിന്റെ നിശ്ചയദാര്‍ഢ്യം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കുന്ന പ്രതീക്ഷയും ആത്മവിശ്വാസവും ചെറുതല്ല. ഏതൊരു പ്രതികൂല ഘട്ടത്തെയും ഉറച്ചമനസ്സോടെ നേരിടാന്‍ അദ്ദേഹത്തിന്റെ ജീവിതം എന്നും പ്രചോദനമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE