കോഴിക്കോട്: അരിക്കുളം പഞ്ചായത്തിലെ കാരയാടിൽ പുരാതനമായ നന്നങ്ങാടികളും മൺപാത്രങ്ങളും കല്ലറകളും കണ്ടെത്തി. കാരയാട് ഉമ്മിണിയത്ത് മീത്തലിൽ കളിയാത്ത് മുക്കിലാണ് പുരാതനമായ വസ്തുക്കൾ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ചെട്ട്യാക്കണ്ടി ഷനിലിന്റെ സ്ഥലത്ത് വീടിന് ആവശ്യമായ തറ എടുക്കുന്നതിനിടെ കല്ലറകളും മൺപാത്രങ്ങളും കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് വില്ലേജ് ഓഫിസറും തഹസിൽദാരും സ്ഥലത്തെത്തി പരിശോധന നടത്തി. റവന്യൂ അധികൃതരും മേപ്പയൂർ പോലീസും സ്ഥലത്തെത്തിയിരുന്നു. പുരാവസ്തു വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇവയുടെ കാലപ്പഴക്കവും മറ്റുള്ള വിവരങ്ങളും ലഭ്യമാകുക.
Read Also: പുഴമൂല, കാപ്പിക്കോട് പ്രദേശങ്ങളിൽ ഭീതി പരത്തി ഒറ്റയാൻ