കാരയാടിൽ പുരാതനമായ നന്നങ്ങാടികളും മൺപാത്രങ്ങളും കണ്ടെത്തി

By Trainee Reporter, Malabar News
Ancient Pottery
Ajwa Travels

കോഴിക്കോട്: അരിക്കുളം പഞ്ചായത്തിലെ കാരയാടിൽ പുരാതനമായ നന്നങ്ങാടികളും മൺപാത്രങ്ങളും കല്ലറകളും കണ്ടെത്തി. കാരയാട് ഉമ്മിണിയത്ത് മീത്തലിൽ കളിയാത്ത് മുക്കിലാണ് പുരാതനമായ വസ്‌തുക്കൾ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ചെട്ട്യാക്കണ്ടി ഷനിലിന്റെ സ്‌ഥലത്ത് വീടിന് ആവശ്യമായ തറ എടുക്കുന്നതിനിടെ കല്ലറകളും മൺപാത്രങ്ങളും കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് വില്ലേജ് ഓഫിസറും തഹസിൽദാരും സ്‌ഥലത്തെത്തി പരിശോധന നടത്തി. റവന്യൂ അധികൃതരും മേപ്പയൂർ പോലീസും സ്‌ഥലത്തെത്തിയിരുന്നു. പുരാവസ്‌തു വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തും. വിദഗ്‌ധ പരിശോധനയ്‌ക്ക് ശേഷമായിരിക്കും ഇവയുടെ കാലപ്പഴക്കവും മറ്റുള്ള വിവരങ്ങളും ലഭ്യമാകുക.

Read Also: പുഴമൂല, കാപ്പിക്കോട്‌ പ്രദേശങ്ങളിൽ ഭീതി പരത്തി ഒറ്റയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE