തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി ഒന്നാംവര്‍ഷ പരീക്ഷകള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കോടതി വിധി നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഈ മാസം 13ന് സുപ്രീം കോടതിയില്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
ഹയര്‍സെക്കണ്ടറി ഒന്നാംവര്‍ഷ എഴുത്ത് പരീക്ഷകളാണ് സുപ്രീം കോടതി റദ്ദാക്കിയത്. കേരളത്തിലെ കോവിഡ് വ്യാപന സാഹചര്യത്തില്‍ പരീക്ഷ നടത്തരുതെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി നല്കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ് ഉണ്ടായത്.
പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചത് കോവിഡ് സാഹചര്യം വിലയിരുത്താതെയാണ്. രാജ്യത്ത് റിപ്പോര്‍ട് ചെയ്യുന്ന പ്രതിദിന കേസുകളില്‍ 70 ശതമാനവും കേരളത്തിലാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളെ ഈ സാഹചര്യത്തിലേക്ക് തള്ളി വിടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. പൊതുതാൽപര്യ ഹരജി ഈ മാസം 13ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
Read Also: അഭിപ്രായ വിലക്ക്; രഹ്ന ഫാത്തിമയുടെ ഹരജി സുപ്രീം കോടതി 28ലേക്ക് മാറ്റി