വിമാനത്താവളം വഴി സ്വർണക്കടത്ത്; 1.65 കിലോഗ്രാം സ്വർണം പിടികൂടി

By Team Member, Malabar News
Gold Smuggling
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.65 കിലോഗ്രാം സ്വർണം എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് വിഭാഗം പിടികൂടി. 78.78 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് അധികൃതർ പിടികൂടിയത്.

ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുജീബ് റഹ്‌മാൻ ആണ് സ്വർണം കടത്തിയത്. ഇയാൾ 1.912 കിലോഗ്രാം സ്വർണ മിശ്രിതം വസ്‍ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. ഇത് വേർതിരിച്ചെടുത്തപ്പോൾ 1.65 കിലോഗ്രാം സ്വർണം ലഭിച്ചതായാണ് അധികൃതർ വ്യക്‌തമാക്കിയത്‌.

ഡെപ്യൂട്ടി കമ്മിഷണർ ടിഎ കിരൺ, ടിഎൻ വിജയ, ഗഗൻദീപ് രാജ്, പ്രേം പ്രകാശ് മീണ, പ്രണയ് കുമാർ, ഇൻസ്‌പെക്‌ടർമാരായ നവീൻ കുമാർ, ബദൽ ഗഫൂർ, ശിവകുമാർ,  മനോഹരൻ എന്നിവരാണ് സ്വർണം കണ്ടെടുത്തത്.

Read also: പ്രണയാഭ്യർഥന നിരസിച്ച കോളേജ് വിദ്യാർഥിനിയെ കുത്തിക്കൊന്നു; പിന്നാലെ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ച് യുവാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE