പൊന്നാനി: ഫോൺ താഴെ വീണ് പൊട്ടിയതിന്റെ മനോവിഷമത്തിൽ പതിനാറുകാരൻ ആത്‍മഹത്യ ചെയ്‌തു. പൊന്നാനി പുത്തൻകുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം (16) ആണ് ആത്‍മഹത്യ ചെയ്‌തത്. സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ ഫോൺ താഴേക്ക് വീണ് പൊട്ടുകയായിരുന്നു.
മൊബൈൽ പൊട്ടിയതോടെ പിതാവിനോട് പറയുമെന്ന് സഹോദരി പറഞ്ഞിരുന്നു. ഇതോടെ പിതാവ് ദേഷ്യപെടുമെന്ന് ഭയന്ന കുട്ടി ആത്‍മഹത്യ ചെയ്യുകയായിരുന്നു. പൊന്നാനി എംഐ ഹൈസ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർഥിയാണ് നിഷാം.
Most Read: ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല


































