കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; 20 കുടുംബങ്ങൾ കുടുങ്ങി

By Desk Reporter, Malabar News
landslide in Koottikkal
Representational Image
Ajwa Travels

കോട്ടയം: ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ വീണ്ടും ഉരുൾപൊട്ടൽ. കൂട്ടിക്കലിലെ ഇളംകാട് മ്ളാക്കരയിലാണ് ഇത്തവണ ഉരുൾപൊട്ടിയത്. മ്ളാക്കര ഭാഗത്ത് 20ഓളം കുടുംബങ്ങൾ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. മൂന്നിടത്ത് ഉരുൾ പൊട്ടിയതായി സംശയമുണ്ടെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

ഏന്തയാർ, ഇളംകാട് മേഖലയിൽ ശക്‌തമായ മഴ പെയ്യുകയാണ്. ഉരുൾപൊട്ടലും മഴ ശക്‌തിപ്രാപിച്ചതും പുല്ലകയാറ്റിലെ ജലനിരപ്പുയരാൻ കാരണമായി. മ്ളാക്കര ചപ്പാത്ത് പ്രദേശത്ത് ഫയർഫോഴ്‌സ്- പോലീസ്- ജനപ്രതിനിധി സംഘങ്ങൾ എത്തിയിട്ടുണ്ട്.

കഴിഞ്ഞ തവണയും കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലായിരുന്നു ഉരുൾപൊട്ടൽ ഉണ്ടായത്. ഇത്തവണ ആൾപ്പാർപ്പുള്ള സ്‌ഥലത്തല്ല ഉരുൾപ്പൊട്ടൽ ഉണ്ടായതെങ്കിലും പുല്ലകയാറ്റിലെ ജലനിരപ്പ് ഉയരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Most Read:  പലസ്‌തീൻ അനുകൂല നിലപാട്; ഐറിഷ് എഴുത്തുകാരിയുടെ രചനകൾക്ക് ഇസ്രയേലിൽ വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE