അടുത്ത 3 ദിവസം സംസ്‌ഥാനത്ത് മഴ ദുർബലമാകും; കാലാവസ്‌ഥാ കേന്ദ്രം

By Team Member, Malabar News
Heavy Rainfall Will Decrease In Kerala For Next Three Days
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 3 ദിവസം മഴ ദുർബലമായേക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതേസമയം വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അടുത്ത മൂന്ന് ദിവസത്തിന് ശേഷം മഴ ശക്‌തമാകുന്നതോടൊപ്പം തന്നെ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ മധ്യ കിഴക്കൻ അറബിക്കടലിൽ അതിതീവ്ര ന്യൂനമർദ്ദവും, തെക്കൻ ആൻഡമാൻ കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ നിലവിൽ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ കനത്ത മഴ തുടരുന്നത്.

Read also: മുക്കം ഐഎച്ച്‌ആർഡി കോളേജിൽ വിദ്യാർഥീ സംഘർഷം; നിരവധി പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE