ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ 7 മുതല്‍; ഇന്ത്യയില്‍ നിന്നും രണ്ട് ചിത്രങ്ങള്‍

By Staff Reporter, Malabar News
entertainment image_malabar news
'ബിട്ടു'വിലെ ഒരു രംഗം
Ajwa Travels

ഒക്‌ടോബര്‍ ഏഴിന് ആരംഭിക്കുന്ന ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് (എല്‍.എഫ്.എഫ്) തെരഞ്ഞെടുക്കപ്പെട്ട് രണ്ട് ഇന്ത്യന്‍ ചിത്രങ്ങളും. ‘ബിട്ടു‘, ‘ദ ഡിസൈപ്പിള്‍‘ എന്നിവയാണ് ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.

കോവിഡ് പശ്‌ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയാവും ഇത്തവണ ഫിലിം ഫെസ്റ്റിവല്‍ നടക്കുക. ബ്രിട്ടനിലുള്ള എല്ലാവര്‍ക്കും വീട്ടിലിരുന്നുകൊണ്ട് സിനിമകള്‍ ആസ്വദിക്കുവാന്‍ സാധിക്കും. ഇതോടെ ഫെസ്റ്റിവലിന്റെ കേന്ദ്രമായ ലണ്ടന്‍ നഗരത്തില്‍ നിന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും സിനിമ എത്തിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് കൂടി കടക്കുകയാണ് എല്‍.എഫ്.എഫ് .

കരിഷ്‌മ ദുബൈ എഴുതി സംവിധാനം ചെയ്‌ത ഹ്രസ്വ ചിത്രമായ ‘ബിട്ടു’ സ്വതന്ത്ര മനസും അല്‍പം ശാഠ്യവുമുള്ള ഒരു കൊച്ചു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ഉള്‍നാട്ടിലെ ഒരു ചെറിയ സ്‌കൂളിന്റെ പശ്‌ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ വില്‍ റാണി കുമാരി, രേണു കുമാരി, സൗരഭ് സരസ്വത് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി ചിത്രം എല്‍.എഫ്.എഫ് സൈറ്റില്‍ നിന്നും സൗജന്യമായി കാണാന്‍ കഴിയും.

2014 ല്‍ പുറത്തിറങ്ങിയ പ്രസിദ്ധ ചിത്രമായ ‘കോര്‍ട്ടി’ന്റെ സംവിധായകന്‍ ചൈതന്യ തമാനെയുടെ പുതിയ ചിത്രമാണ് മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘ദ ഡിസൈപ്പിള്‍’. മുംബൈ നഗരത്തിന്റെ പശ്‌ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ശാസ്ത്രീയ സംഗീതം പഠിപ്പിക്കുന്ന ഗുരുവിന്റെയും ശിഷ്യന്റെയും കഥ പറയുന്ന ‘ദ ഡിസൈപ്പിള്‍’ ഒക്‌ടോബര്‍ 7 ന് രാത്രി 9 മണിക്ക് ബിഎഫ്‌ഐ പ്ലേയര്‍ വഴി കാണുവാന്‍ സാധിക്കും.

Read Also: ‘കോവിഡല്ല, ബിജെപിയാണ് രാജ്യത്തെ ഏറ്റവും വലിയ മഹാമാരി’; മമത ബാനര്‍ജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE