കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ‘ഏകാധിപത്യ’ ഭരണമാണുള്ളതെന്നും ദളിതരെ പീഡിപ്പിക്കുന്ന ‘മഹാമാരി’യാണ് ബിജെപിയെന്നും മമത പറഞ്ഞു. ഹത്രസ് കൂട്ട ബലാത്സംഗ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് കേന്ദ്രത്തിനെതിരെയും ബിജെപിക്കെതിരെയും മമത രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ ഭരണത്തെ നിശിതമായി വിമര്‍ശിച്ച മമത കോവിഡ് 19 അല്ല മറിച്ച്, ബിജെപിയാണ് ഇന്ത്യയെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ മഹാമാരി എന്ന് പറഞ്ഞു. ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കുമെതിരെ അതിക്രമം അഴിച്ചുവിടുന്ന ഏറ്റവും വലിയ മഹാമാരിയാണ് കേന്ദ്ര സര്‍ക്കാര്‍. ഇങ്ങനെയുള്ള അതിക്രമങ്ങള്‍ അരങ്ങേറുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ നമ്മള്‍ അണിനിരക്കണമെന്നും റാലി അഭിസംബോധന ചെയ്‌തുകൊണ്ട് മമത പറഞ്ഞു.
രാജ്യത്ത് കോവിഡ്- ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ വന്നതിന് ശേഷം ഇതാദ്യമായാണ് തൃണമൂല്‍ നേതാവിന്റെ നേതൃത്വത്തില്‍ ഒരു പ്രതിഷേധ റാലി അരങ്ങേറുന്നത്.
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും തന്റെ ജാതി മനുഷ്യത്വം ആണെന്നും മമത അറിയിച്ചു. അതോടൊപ്പം അവസാനം വരെ താന്‍ ദളിതര്‍ക്കൊപ്പം നില്‍ക്കുമെന്നും ഇവര്‍ വ്യക്തമാക്കി. മാത്രവുമല്ല ബിജെപിക്കെതിരെ ശബ്‌ദം ഉയര്‍ത്താന്‍ തങ്ങള്‍ക്ക് ഭയമില്ലെന്നുംഅവരുടെ വെടിയുണ്ടകള്‍ക്കും തങ്ങളെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഏകാധിപത്യമാണ് നടക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ എന്നത് മാറി ദളിതര്‍ക്കും കര്‍ഷകര്‍ക്കും എതിരെയുള്ള സര്‍ക്കാരണിപ്പോള്‍ ഉള്ളതെന്നും മമത പറഞ്ഞു.
Read Also: ഹത്രസിൽ പ്രിയങ്കയെ തടഞ്ഞത് പുരുഷ പോലീസ്
ഹത്രസ് കേസില്‍ യുപി സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടിനെയും മമത വിമര്‍ശിച്ചു. ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സംഭവം കൈകാര്യം ചെയ്‌ത രീതി തീര്‍ത്തും അപലപനീയമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുവാന്‍ യുപിയില്‍ എത്തിയ തൃണമൂല്‍ സംഘത്തെ പൊലീസ് തടഞ്ഞത് ദൗര്‍ഭാഗ്യകരമാണെന്ന് മമത ചൂണ്ടിക്കാട്ടി. കൂടാതെ പാര്‍ട്ടി നേതാക്കളെ പൊലീസുകാര്‍ കയ്യേറ്റം ചെയ്‌തതായും തൃണമൂല്‍ അധ്യക്ഷ കുറ്റപ്പെടുത്തി.
Kerala News: എറണാകുളത്ത് നാവിക സേനയുടെ ഗ്ലൈഡർ തകർന്നു വീണു