തടഞ്ഞു നിർത്തി, കുർത്തയിൽ പിടിച്ചു വലിച്ചു; ഹത്രാസിൽ പ്രിയങ്കയെ തടഞ്ഞത് പുരുഷ പോലീസ്

By Desk Reporter, Malabar News
Priyanka-gandhir_2020-Oct-04
Ajwa Travels

ലഖ്‌നൗ: ഹത്രാസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയെ തടഞ്ഞ് നിർത്തിയത് പുരുഷ പോലീസ്. സ്‌ത്രീകളെ നേരിടുന്നത് വനിതാ പോലീസ് ആയിരിക്കണമെന്ന ചട്ടം നിലനിൽക്കെയാണ് സർവ സീമകളും ലംഘിച്ചുള്ള യുപി പോലീസിന്റെ നടപടി. പ്രിയങ്കയെ തടഞ്ഞു നിർത്തിയ പുരുഷ പോലീസ് അവരുടെ കുർത്തയിൽ പിടിച്ചു വലിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ രാഷ്‌ട്രീയ നേതാക്കൾ അടക്കം നിരവധി പേർ പങ്കുവച്ചു.

യോ​ഗിയുടെ യുപിയിൽ സ്‌ത്രീകളെ എങ്ങനെയാണ് പരി​ഗണിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഈ ചിത്രം. വനിതാ പോലീസ് ഇല്ലാത്തതുകൊണ്ടാണോ പ്രിയങ്കയെ തടയാൻ പുരുഷ പോലീസ് ശ്രമിച്ചത് എന്നാണ് ഉയരുന്ന ചോദ്യം. ദേശീയ പാർട്ടിയുടെ നേതാവിനോട് പോലും ഇത്തരത്തിലാണ് യുപി പോലീസ് പെരുമാറുന്നതെങ്കിൽ സാധാരണക്കാരോടുള്ള സമീപനം എങ്ങനെയായിരിക്കും എന്നത് ഊഹിക്കാവുന്നതേ ഉള്ളൂ.

സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. യോ​ഗിയുടെ പോലീസിനു കീഴിൽ വനിതാ പോലീസ് ഇല്ലേ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ശിവസേന എംപി സഞ്ജയ് റാവത്ത് ചോദിച്ചത്.

ഒരു സ്‌ത്രീയോടുള്ള പുരുഷ പോലീസിന്റെ ഇത്തരം പെരുമാറ്റം അങ്ങേയറ്റം അധിക്ഷേപകരമാണെന്ന് ഛത്തീസ്​ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗൽ പ്രതികരിച്ചു. ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹത്രാസിൽ കൂട്ടബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവരെ പോലീസ് തടഞ്ഞിരുന്നു. ശക്തമായ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ഇവരെ കടത്തിവിട്ടത്. തുടർന്ന് രാഹുലും പ്രിയങ്കയും പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE