ന്യൂഡെൽഹി: തീഹാർ അതീവസുരക്ഷാ ജയിലിൽ കഴിഞ്ഞ എട്ട് ദിവസത്തിനിടെ അഞ്ച് തടവുകാർ മരിച്ചു. സ്വാഭാവിക മരണങ്ങളാണെന്നാണ് റിപ്പോർട്ടെങ്കിലും മജിസ്‌ട്രേറ്റ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നാം നമ്പർ ജയിലിലെ തടവുകാരനായിരുന്ന വിക്രം വെള്ളിയാഴ്‌ച മരിച്ചിരുന്നു. സെല്ലിൽ അബോധാവസ്‌ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് വിക്രമിന്റെ മരണമെന്നാണ് സൂചന.
ഏതെങ്കിലും വിധത്തിലുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള മരണങ്ങളല്ല ഇതെന്ന് ജയിൽ ഡിജിപി സന്ദീപ് ഗോയൽ പറഞ്ഞു. പ്രായാധിക്യം അല്ലെങ്കിൽ അജ്‌ഞാതമായ മറ്റുകാരണങ്ങൾ എന്നിവയാണ് മരണങ്ങൾക്ക് ഇടയാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: സ്വാതന്ത്ര്യത്തിന് പുനർനിർവചനം നൽകി; മോദിയെ പുകഴ്‌ത്തി അമിത് ഷാ































