നവജാത ശിശുവിനെ തട്ടികൊണ്ട് പോകാൻ ശ്രമം; തിരച്ചിലിനൊടുവിൽ കണ്ടെത്തി

By Team Member, Malabar News
New Born Baby death
Representational Image
Ajwa Travels

കോട്ടയം: ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. ചികിൽസക്കെന്ന പേരിൽ നഴ്‌സിന്റെ വേഷത്തിലെത്തിയ ഒരു സ്‌ത്രീ കുഞ്ഞിനെ കൊണ്ട് പോകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ ആശുപത്രി പരിസരത്ത് നിന്നും കണ്ടെത്തിയത്.

ഇടുക്കി മുണ്ടക്കയം സ്വദേശിനിയായ യുവതിയുടെ 3 ദിവസം പ്രായമായ കുഞ്ഞിനെയാണ് തട്ടികൊണ്ട് പോകാൻ ശ്രമം നടന്നത്. കുട്ടിയെ ചികിൽസയ്‌ക്കായി കൊണ്ട് പോയി ഏറെ നേരം കഴിഞ്ഞിട്ടും തിരികെ ലഭിക്കാഞ്ഞതോടെ മാതാപിതാക്കൾ കുട്ടിയെ അന്വേഷിക്കുകയായിരുന്നു. എന്നാൽ കുട്ടിയെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ആശുപത്രി ജീവനക്കാരിയുടെ വേഷത്തിയ സ്‌ത്രീയാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്ന് പോലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിൽ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് സമീപത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ അമ്മക്ക് കൈമാറി.

Read also: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് ഫീൽഡ് ഉദ്യോഗസ്‌ഥർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE