ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. ഇതോടെ അവിശ്വാസം നേരിട്ട സിനി ബേബി വീണ്ടും ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡണ്ടാകും. അവിശ്വാസം കൊണ്ടുവന്ന എല്‍ഡിഎഫ് അംഗങ്ങളും സ്വതന്ത്രയും വോട്ടിംഗില്‍ നിന്നും വിട്ട് നിന്നതോടെയാണ് യുഡിഎഫിന് നഷ്‌ടപ്പെട്ട ഭരണം തിരിച്ചുകിട്ടിയത്.
ഇവിടെ സിപിഐയും സിപിഎമ്മും തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്. നേരത്തെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്‌ടമായത്. യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആറ് അംഗങ്ങളും ഒരു സ്വതന്ത്രയുമായിരുന്നു ഉണ്ടായിരുന്നത്. സ്വതന്ത്രയെ ഒപ്പം നിർത്താൻ ഇരുമുന്നണികളും ശ്രമിച്ചിരുന്നെങ്കിലും അവര്‍ വിട്ടുനിന്നതോടെ നറുക്കെടുപ്പിലൂടെ ആയിരുന്നു യുഡിഎഫിന് ഭരണം ലഭിച്ചത്. പിന്നീട് പ്രസിഡണ്ടിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വരികയായിരുന്നു. അവിശ്വാസം ചര്‍ച്ചക്കെടുത്ത സമയത്ത് സ്വതന്ത്ര എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്‌തതോടെ ആണ് യുഡിഎഫിന് ഭരണം നഷ്‌ടമായത്.
Most Read: ഒമൈക്രോൺ നിയന്ത്രണം; രാജ്യത്തിന്റെ വളർച്ചാ നിരക്കിൽ ഇടിവുണ്ടായേക്കും
































