ഒമൈക്രോൺ നിയന്ത്രണം; രാജ്യത്തിന്റെ വളർച്ചാ നിരക്കിൽ ഇടിവുണ്ടായേക്കും

By Staff Reporter, Malabar News
IMF Report About GDP
Representational Image
Ajwa Travels

ന്യൂഡെൽഹി: ഒമൈക്രോണിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ, അസംസ്‌കൃത വസ്‌തുക്കളുടെ വിലവർധന തുടങ്ങിയവ രാജ്യത്തെ ആഭ്യന്തര മൊത്ത ഉൽപാദനത്തിൽ (ജിഡിപി) 1.50 ശതമാനം വരെ കുറവുണ്ടാക്കിയേക്കാം. നടപ്പ് സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ സാമ്പത്തിക സ്‌ഥിതിയെയായിരിക്കും നിയന്ത്രണങ്ങൾ കാര്യമായി ബാധിക്കുക.

കോവിഡിന്റെ മൂന്നാംതരംഗം, ക്രൂഡ് ഓയിൽ വില വർധന, അസംസ്‌കൃത വസ്‌തുക്കളുടെ വിലക്കയറ്റം, ചരക്കുനീക്ക ചിലവിലെ വർധന, അർധചാലകങ്ങളുടെ ലഭ്യത, വൈദ്യു വിതരണത്തിലെ തടസങ്ങൾ തുടങ്ങിയവയാകും രാജ്യത്തെ വളർച്ചയെ ബാധിക്കുക.

പുതിയ സാഹചര്യത്തിൽ വിവിധ ഏജൻസികൾ നേരത്തെ നൽകിയിട്ടുള്ള രാജ്യത്തെ വളർച്ച അനുമാനത്തിൽ ഒന്നുമുതൽ ഒന്നര ശതമാനംവരെ കുറവ് വരുത്തിയിട്ടുണ്ട്. 9-10 ശതമാനം നിരക്കിലായിരുന്നു വിവിധ ഏജൻസികൾ വളർച്ചാ അനുമാനം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഒമൈക്രോൺ രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ട് വലിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

Read Also: ആരോപണങ്ങളോട് പ്രതികരിച്ചില്ല; സർക്കാരിന് എതിരെ വീണ്ടും ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE