ചോദ്യപേപ്പർ ആവർത്തിച്ചത് ഗുരുതര വീഴ്‌ച; റദ്ദാക്കിയ പരീക്ഷകൾ മെയിൽ നടത്തും

By News Desk, Malabar News
Btech-Exam issue in Supreme Court
Representational Image
Ajwa Travels

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ സൈക്കോളജി പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ചത് ഗുരുതര വീഴ്‌ചയെന്ന് പരീക്ഷാ കൺട്രോളർ പിജെ വിൻസന്റ്. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരുടെ വീഴ്‌ച പരിശോധിച്ച് വരികയാണ്. ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റദ്ദാക്കിയ നവംബർ 2021 സെഷൻ സൈക്കോളജി ബിരുദം മൂന്നാം സെമസ്‌റ്റർ പരീക്ഷകൾ മെയ് ആദ്യവാരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രിൽ 21, 22 തീയതികളിലാണ് പരീക്ഷ നടന്നത്. ഇരുപരീക്ഷകൾക്കും നൽകിയത് കഴിഞ്ഞ വർഷം നൽകിയ അതേ ചോദ്യപേപ്പറാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷകൾ റദ്ദാക്കിയത്. വിദ്യാർഥി സംഘടനകൾ ഇതിനെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു.

Most Read: ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക; കേരളാ യൂണിവേഴ്‌സിറ്റിക്ക് എതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE