കൊച്ചി: ബലാൽസംഗ കേസിൽ പോലീസ് നോട്ടീസിനു മറുപടി നൽകി നടനും നിര്‍മാതാവുമായ വിജയ് ബാബു. ബിസിനസ് ടൂറിലാണെന്നും മെയ് 19ന് മടങ്ങിയെത്തുമെന്നും ഇ-മെയില്‍ വഴി വിജയ് ബാബു മറുപടി നൽകിയത്. നിലവില്‍ എവിടെയാണുള്ളത് എന്ന് വ്യക്‌തമാക്കാതെയാണ് മെയില്‍ അയച്ചത്.
അടിയന്തിരമായി അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ് ബാബുവിന് സാവകാശം നല്‍കാൻ സാധിക്കില്ല എന്നാണ് പോലീസ് നിലപാട്. ബെംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ ദുബായിലേക്ക് പോയത്.
Read also: സംസ്‌ഥാനത്ത് വ്യാപക പരിശോധനക്ക് നിർദ്ദേശം; അനധികൃത ഭക്ഷണ സ്‌ഥാപനങ്ങൾ കണ്ടെത്തും



































