റഹീം സ്‌റ്റെർലിങ് ചെൽസിയിലേക്ക്; 5 വർഷത്തേക്ക് കരാർ

By Staff Reporter, Malabar News
man-city-winger-raheem-sterling

ലണ്ടൻ: പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ വിങ്ങര്‍ റഹീം സ്‌റ്റെര്‍ലിങ് ചെല്‍സിയില്‍. ഫുട്‌ബോള്‍ ജേര്‍ണലിസ്‌റ്റായ ഫാബ്രിസിയോ റൊമാനോയാണ് വാര്‍ത്ത പുറത്തുവിട്ടത്. അഞ്ച് വര്‍ഷത്തെ കരാറാണ് താരം ഒപ്പുവെക്കുക. 27 വയസുകാരനായ താരത്തിന്റെ വില്‍പനയോടെ 45 മില്യണ്‍ ഫീസായും 10 മില്യണ്‍ ആഡ് ഓണായും സിറ്റിക്ക് ലഭിക്കും. സിറ്റിയുമായി ഒരു വര്‍ഷത്തെ കരാര്‍ നിലനില്‍ക്കെ സ്‌റ്റെര്‍ലിങിനായി മറ്റ് പ്രമുഖ ക്ളബുകളും രംഗത്ത് എത്തിയിരുന്നു.

2015ല്‍ 49 മില്യണ്‍ യൂറോക്കായിരുന്നു സ്‌റ്റെര്‍ലിങിനെ സിറ്റി ലിവര്‍പൂളില്‍ നിന്ന് സ്വന്തമാക്കിയത്. സിറ്റിക്കായി 339 മൽസരങ്ങളില്‍ നിന്നായി 131 ഗോളുകളും നേടിയിട്ടുണ്ട്. ടോഡ് ബോഹ്‌ലി ചെല്‍സിയെ ഏറ്റെടുത്ത ശേഷമുളള ആദ്യ സൈനിങ്ങ് കൂടിയാണിത്. കഴിഞ്ഞ സീസണില്‍ ജാക്ക് ഗ്രീലിഷിനെ സിറ്റി സ്വന്തമാക്കിയതിനെ തുടര്‍ന്ന് സ്‌റ്റെര്‍ലിങിന് അവസരങ്ങള്‍ കുറഞ്ഞിരുന്നു. ഇതാണ് താരം ടീം വിടാനുള്ള കാരണം.

Read Also: ഗോൾവാൾക്കർ പരാമർശം; വിഡി സതീശന് എതിരെ ആർഎസ്എസ് നിയമ നടപടിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE