മധ്യവേനൽ അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും

By Trainee Reporter, Malabar News
The Supreme Court

ന്യൂഡെൽഹി: മധ്യവേനൽ അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും. വേനലവധിക്ക് ശേഷം തുറക്കുന്ന ആദ്യദിവസം തന്നെ രണ്ട് പ്രധാന കേസുകളിലാണ് സുപ്രീം കോടതി വിധി പറയുക. കോടതിയലക്ഷ്യ കേസിൽ വിവാദ വ്യവസായി വിജയ് മല്യയുടെ ശിക്ഷ ജസ്‌റ്റിസ്‌ യുയു ലളിത് അധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിക്കും.

പോർച്ചുഗലിന് ഇന്ത്യ നൽകിയ നയതന്ത്ര ഉറപ്പ് പ്രകാരം, തന്റെ ശിക്ഷ 25 വർഷത്തിൽ കൂടുതലാകാൻ കഴിയില്ലെന്ന ബോബൈ സ്‌ഫോടന പാരമ്പരക്കേസിലെ കുറ്റവാളി അബു സലീമിന്റെ ഹരജിയിലും സുപ്രീം കോടതി ഇന്ന് വിധി പറയും. സ്‌ഥിരജാമ്യം തേടി ഭീമ കൊറേഗാവ് കേസ് പ്രതിയും, തെലുങ്ക് കവിയുമായ വരവറാവു സമർപ്പിച്ച ഹരജിയും ഇന്ന് കോടതിക്ക് മുന്നിലെത്തും.

Most Read: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് ചെമ്പഴന്തി സന്ദർശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE