തിരുവനന്തപുരം: സംസ്ഥാനത്ത് പ്ളസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ആകെ 4,32,436 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. 28,495 കുട്ടികളാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത്.
ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം നാല് മണിമുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ളിക്കേഷനുകളിലും ഫലം അറിയാം. 83.87 ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. ഇത്തവണ ഗ്രേസ് മാർക്ക് കൂടി അനുവദിച്ച സാഹചര്യത്തിൽ വിജയശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read: സംസ്ഥാനത്ത് പ്ളസ് വൺ സീറ്റുകൾ കൂട്ടി; ഏഴ് ജില്ലകളിൽ 30 ശതമാനം വർധനവ്