കൊച്ചി: പരിശീലനത്തിനിടെ കൊച്ചിയിൽ നാവികസേനാ ഹെലികോപ്ടർ തകർന്ന് ഒരു മരണം. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്. ഹെലികോപ്ടറിൽ രണ്ടു നാവികർ ഉണ്ടായിരുന്നു. ഇതിൽ യോഗീന്ദർ എന്ന നാവികനാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്ടറാണ് പറന്നുയരുന്നതിനിടെ അപകടത്തിൽപ്പെട്ടത്. വ്യോമസേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്ടറാണ് ചേതക്. 1965ലാണ് ചേതക് നാവികസേനയുടെ ഭാഗമായത്. റൺവേയിൽ വെച്ച് ഹെലികോപ്ടറിന്റെ റോട്ടറി ബ്ളേഡ് തട്ടിയാണ് അപകടം ഉണ്ടായത്.
Most Read| സംസ്ഥാനത്ത് വീണ്ടും ആശങ്കയായി സിക വൈറസ്; ഈഡിസ് കൊതുകുകളെ കരുതിയിരിക്കാം



































