കടൽമണൽ ഖനനം; 24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി

രാവിലെ ഒമ്പത് മണിമുതൽ സംസ്‌ഥാനത്തെ 125 കേന്ദ്രങ്ങളിൽ സംയുക്‌ത പ്രതിഷേധ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടക്കും.

By Senior Reporter, Malabar News
Coastal Sand Mining
Ajwa Travels

തിരുവനന്തപുരം: കടൽമണൽ ഖനനത്തിനെതിരെ ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി. ഇന്ന് രാത്രി 12നാണ് ഹർത്താൽ അവസാനിക്കുക. മൽസ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല. മൽസ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാൻഡ് സെന്ററുകളും മൽസ്യ ചന്തകളും നിശ്‌ചലമാണ്.

രാവിലെ ഒമ്പത് മണിമുതൽ സംസ്‌ഥാനത്തെ 125 കേന്ദ്രങ്ങളിൽ സംയുക്‌ത പ്രതിഷേധ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടക്കും. പരിസ്‌ഥിതി പ്രത്യാഘാത പഠനമോ പബ്ളിക് ഹിയറിങ്ങോ നടത്താതെ കേരളത്തിലെ ജനതയെ വെല്ലുവിളിച്ചാണ് കേന്ദ്ര സർക്കാർ സംസ്‌ഥാനത്ത്‌ മണൽ ഖനനം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ടിഎൻ പ്രതാപൻ, പിപി ചിത്തരഞ്‌ജൻ എംഎൽഎ, ചാൾസ് ജോർജ് എന്നിവർ പറഞ്ഞു. മാർച്ച് 12ന് മൽസ്യത്തൊഴിലാളികൾ പാർലമെന്റ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE