കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് (41) ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്‌തഫയെ (35) വീണ്ടും പോലീസ് കസ്‌റ്റഡിയിൽ വിട്ടു. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ന് വൈകീട്ട് അഞ്ചുമണിവരെ ഷിംജിതയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടത്.
ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസിൽ തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പോലീസ് കസ്‌റ്റഡി അപേക്ഷ നൽകിയത്. അതേസമയം, ലൈംഗികാരോപണ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഷിംജിത മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വെറുതെ ഒന്നും പറയില്ലല്ലോ എന്നും ഷിംജിത പ്രതികരിച്ചു.
ഷിംജിത സാമൂഹിക മാദ്ധ്യമത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലെ മനോവിഷമത്തിലാണ് മകൻ ജീവനൊടുക്കിയതെന്ന ദീപക്കിന്റെ മാതാവിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മെഡിക്കൽ കോളേജ് പോലീസ് ഷിംജിതയെ അറസ്‌റ്റ് ചെയ്‌തത്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ






































