ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു; ബന്ധുക്കളെ വിവരം അറിയിച്ച് മലയാളി കൂട്ടായ്‌മ

തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ ചെമ്മരുതി ഗുരുമുക്കിൽ എസ്എസ്. ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്നു.

By Senior Reporter, Malabar News
suresh
സുരേഷ്
Ajwa Travels

തിരുവനന്തപുരം: ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ ചെമ്മരുതി ഗുരുമുക്കിൽ എസ്എസ്. ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്നു.

സുരേഷ് മരണപ്പെട്ടതായി മലയാളി കൂട്ടായ്‌മയാണ്‌ നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. അതേസമയം, മരണകാരണം എന്താണെന്ന് വ്യക്‌തമല്ല. താമസ സ്‌ഥലത്തിന് പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങൾ വാങ്ങാൻ വീടിന് പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കൾക്ക് അവസാനം ലഭിച്ച ശബ്‌ദസന്ദേശത്തിൽ സുരേഷ് പറഞ്ഞത്.

കൂടുതൽ വിവരങ്ങൾക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ടുവർഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ കുവൈത്തിലാണ്. ഇവർക്ക് രണ്ടു മക്കളുണ്ട്.

Most Read| ഹോർമുസ് കടക്കാൻ രണ്ട് ഇന്ത്യൻ ടാങ്കറുകൾ കൂടി; ഇന്ന് പുറപ്പെടുമെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE