പാലക്കാട്: കോമഡി താരത്തെ സ്‌ഥാനാർഥിയാക്കിയിട്ട് എന്ത് കാര്യമെന്ന സിപിഎം നേതാവ് ടിഎം തോമസ് ഐസക്കിന്റെ വിമർശനത്തിന് മറുപടിയായി പാലക്കാട്ടെ കോൺഗ്രസ് സ്‌ഥാനാർഥി രമേഷ് പിഷാരടി. ഐസക്കിന് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ പിഷാരടി, തനിക്ക് അതേ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതോടൊപ്പംതന്നെ സംസ്‌കാരവുമുണ്ടെന്നും പറഞ്ഞു.
സംസ്‌കാരം സമരം ചെയ്യാൻ കിട്ടില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. തോമസ് ഐസക്ക് മുതിർന്ന നേതാവാണ്. അദ്ദേഹം പറഞ്ഞതുപോലെ ഒപ്പത്തിനൊപ്പമുള്ള മറുപടി നൽകാനില്ല. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. എനിക്ക് സ്വാതന്ത്രം മാത്രമല്ല സംസ്‌കാരം കൂടിയുണ്ട്. സംസ്‌കാരം സമരം ചെയ്‌താൽ കിട്ടില്ല. അത് എളുപ്പം കിട്ടുന്നതുമല്ല.
കെപിഎസി പോലുള്ള സമിതികളിലൂടെ കലാകാരൻമാരെ മുന്നിലേക്ക് കൊണ്ടുവന്ന ഇടതുപക്ഷത്തിന് എന്നാണ് കലാകാരൻമാർ കാണാൻ വയ്യാത്തവരായത്? അവനവനോടൊപ്പം നിൽക്കാത്തവർ വെറുക്കപ്പെട്ടവർ ആകുന്നതെങ്ങനെ എന്ന് മനസിലാകുന്നില്ല.
സിനിമാതാരം അഖിൽ മാരാരെ ശ്രദ്ധിക്കാറില്ല. അദ്ദേഹത്തിന്റെ വിമർശങ്ങളും ശ്രദ്ധിക്കാറില്ല. ഇപ്പൊ പറയുന്നത് ഒരാഴ്‌ച കഴിഞ്ഞാൽ അദ്ദേഹം തിരുത്തിപ്പറയും. ഒന്നു രണ്ടുവർഷം കാത്തിരുന്ന ശേഷമേ മറുപടി പറയാവൂ. ഷാഫി പറമ്പിൽ പാലക്കാട് നടത്തിയ വികസന പ്രവർത്തനം തുടരും. പാലക്കാട് നന്നായി അറിയാവുന്ന സ്‌ഥലമാണെന്നും രമേഷ് പിഷാരടി പറഞ്ഞു.
രാഷ്‌ട്രീയം അറിയുന്നവരെ സ്‌ഥാനാർഥിയാക്കണം എന്നായിരുന്നു തോമസ് ഐസക്ക് ഇന്നലെ പാലക്കാട് പറഞ്ഞത്. സിപിഎം ഇത്തവണ ജയിക്കുമെന്ന് കോൺഗ്രസ് സ്വയം സമ്മതിക്കുകയാണ്. തക്കതായ ശിക്ഷ കോൺഗ്രസിന് കിട്ടും. പാലക്കാട് കോൺഗ്രസ് ജയിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
Most Read| കുടിവെള്ളം മുട്ടിക്കുമെന്ന ഇറാന്റെ ഭീഷണി; ഗൾഫ് രാജ്യങ്ങൾ ആശങ്കയിൽ










































