നേപ്പാളിലെ ജെൻസീ പ്രക്ഷോഭം; മുൻ പ്രധാനമന്ത്രി കെപി. ശർമ ഒലി അറസ്‌റ്റിൽ

കഴിഞ്ഞവർഷം സെപ്‌തംബറിൽ സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്നാണ് നേപ്പാളിൽ ജെൻ സീ പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധങ്ങൾ തടയുന്നതിൽ ശർമ ഒലി പരാജയപ്പെട്ടതായാണ് കണ്ടെത്തൽ.

By Senior Reporter, Malabar News
KP Sharma Oli
കെപി ശർമ ഒലി
Ajwa Travels

കാഠ്‌മണ്ഡു: നേപ്പാളിലെ ജെൻസീ പ്രക്ഷോഭം അടിച്ചമർത്തിയതിൽ മുൻ പ്രധാനമന്ത്രി കെപി. ശർമ ഒലി അറസ്‌റ്റിൽ. ഇന്ന് രാവിലെയാണ് കാഠ്‌മണ്ഡു വാലി പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, ക്രിമിനൽ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഒലിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആഭ്യന്തര മന്ത്രിയായിരുന്ന രമേഷ് ലേഖക്കിനെയും അറസ്‌റ്റ് ചെയ്‌തതായാണ് റിപ്പോർട്. നേപ്പാൾ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റതിന്റെ പിറ്റേന്നാണ് അറസ്‌റ്റ്. ആറുമാസം മുൻപ് നടന്ന ജെൻ സീ പ്രക്ഷോഭത്തിൽ ശർമയുടെ സർക്കാർ നിലംപതിച്ചിരുന്നു. ശർമ ഒലിയെ വിചാരണ ചെയ്യാൻ ആക്രമണങ്ങളെ കുറിച്ച് അന്വേഷിച്ച കമ്മിറ്റി ഈ ആഴ്‌ച ആദ്യം ശുപാർശ ചെയ്‌തിരുന്നു.

പ്രതിഷേധങ്ങൾ തടയുന്നതിൽ ശർമ ഒലി പരാജയപ്പെട്ടതായാണ് കണ്ടെത്തൽ. ശനിയാഴ്‌ച രാവിലെയാണ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തതെന്നും നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും പോലീസ് അറിയിച്ചു. പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത ബാലേന്ദ്ര ഷാ ജെൻ സീ പ്രക്ഷോഭത്തിനെ കുറിച്ച് അന്വേഷിക്കാൻ ഒരു പാനൽ രൂപീകരിച്ചിരുന്നു.

ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ കെപി. ശർമ ഒലിയും രമേഷ് ലേഖയ്‌ക്കും പരമാവധി പത്തുവർഷം വരെ തടവുശിക്ഷ നൽകാൻ ശുപാർശ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അറസ്‌റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം സെപ്‌തംബറിൽ സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്നാണ് നേപ്പാളിൽ ജെൻ സീ പ്രക്ഷോഭം ആരംഭിച്ചത്.

പ്രക്ഷോഭത്തിൽ കുറഞ്ഞത് 77 പേർ കൊല്ലപ്പെട്ടതായാണ് വിവരം. പാർലമെന്റും സർക്കാർ ഓഫീസുകളും അഗ്‌നിക്കിരയാക്കിയിരുന്നു. ഇത് ഒലി സർക്കാരിന്റെ പതനത്തിലേക്ക് നയിക്കുകയും ചെയ്‌തിരുന്നു. കെപി. ശർമ ഒലിയും ആഭ്യന്തര മന്ത്രി രമേഷ് ലേഖക് രാജി വയ്‌ക്കുകയും ചെയ്‌തിരുന്നു.

ഫേസ്ബുക്ക്, വാട്‌സ് ആപ്, ഇൻസ്‌റ്റാഗ്രാം അടക്കമുള്ള 26ഓളം സാമൂഹിക മാദ്ധ്യമങ്ങൾ സർക്കാർ നിരോധിച്ചതാണ് യുവാക്കളുടെ വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചത്. സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്‌ഥതയും മറച്ചുവയ്‌ക്കാനാണ് സാമൂഹിക മാദ്ധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.

പ്രധാനമന്ത്രി കെപി. ശർമ ഒലിക്കെതിരെയും വിദ്യാർഥികളടക്കമുള്ള യുവാക്കളുടെ പ്രതിഷേധം ശക്‌തമായതോടെ പ്രതിഷേധം സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്നലെയാണ് അധികാരമേറ്റത്. കാഠ്‌മണ്ഡു മുൻ മേയറും റാപ്പ് ഗായകനും രാഷ്‌ട്രീയ സ്വതന്ത്ര പാർട്ടി നേതാവുമായ ബാലേന്ദ്ര (35) നേപ്പാൾ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE