‘ഫോട്ടോയും വീഡിയോയും അയച്ചാൽ വധശിക്ഷ’; കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ശത്രു രാജ്യങ്ങളായ അമേരിക്കയ്‌ക്കോ ഇസ്രയേലിനോ ഇറാനിലെ ചിത്രങ്ങളോ വീഡിയോകളോ അയക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഇറാൻ ഭരണകൂടം വ്യക്‌തമാക്കി.

By Senior Reporter, Malabar News
Iran-Israel War
Iran-Israel War (Image Courtesy: NDTV)
Ajwa Travels

ടെഹ്‌റാൻ: ഇസ്‌ഫഹാനിൽ വൻ ആക്രമണം നടത്തിയതിന്റെ തെളിവായി ഡൊണാൾഡ് ട്രംപ് വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ശത്രു രാജ്യങ്ങളായ അമേരിക്കയ്‌ക്കോ ഇസ്രയേലിനോ ഇറാനിലെ ചിത്രങ്ങളോ വീഡിയോകളോ അയക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഇറാൻ ഭരണകൂടം വ്യക്‌തമാക്കി.

അങ്ങനെ ചെയ്‌താൽ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി വധശിക്ഷയ്‌ക്ക്‌ വിധേയരാക്കാനാണ് ഭരണകൂടത്തിന്റെ നിർദ്ദേശം. ”ആക്രമണം നടന്ന സ്‌ഥലങ്ങളുടെ ചിത്രങ്ങൾ എടുക്കുമ്പോൾ, തങ്ങൾ ലക്ഷ്യമിട്ട ഇടം കൃത്യമാണെന്ന് ശത്രു തിരിച്ചറിയുകയാണ്. അത്തരം വിവരങ്ങൾ നൽകുന്നത് ശത്രുവുമായി സഹകരിക്കുന്നതിന് തുല്യമാണ്”- അധികൃതർ പറഞ്ഞു.

അമേരിക്കയ്‌ക്കും ഇസ്രയേലിനും വിവരങ്ങൾ കൈമാറുന്നതായി ആരോപിച്ച് രണ്ടുപേരെ ഇറാൻ അധികൃതർ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. മറ്റു രണ്ടുപേരുടെ വധശിക്ഷ നടപ്പിലാക്കുകയും ചെയ്‌തു.

ഇറാനിലെ ഇസ്‌ഫഹാനിലാണ് യുഎസ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ബദർ സൈനിക കേന്ദ്രം സ്‌ഥിതി ചെയ്യുന്നത് ഇവിടെയാണ്. 200 പൗണ്ട് ഭാരമുള്ള ബങ്കർ ബാസ്‌റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ഇസ്‌ഫഹാനിലെ ആയുധശാലയിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയത്.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE