ടെഹ്റാൻ: പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭൂമിയാകുന്നു. യുഎസിന്റെ ആക്രമണത്തിന് പിന്നാലെ യുഎഇ, ഖത്തർ രാജ്യങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം കടുപ്പിച്ചു. ആക്രമണത്തെ പ്രതിരോധിക്കുന്നതായി ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങൾ അറിയിച്ചു.
ഖത്തറിൽ വിവിധയിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബഹ്റൈനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
അതേസമയം, അമേരിക്ക ആക്രമണം കടുപ്പിച്ചതോടെ ഹോർമുസ് കടലിടുക്ക് വീണ്ടും ഇറാൻ അടച്ചു. യുഎസ് ഇടപെടൽ അവസാനിപ്പിക്കുന്നതുവരെ കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ അറിയിച്ചു. ഹോർമുസ് അടച്ചതിന് പിന്നാലെ ഇറാനിൽ യുഎസ് ആക്രമണം ശക്തമാക്കി. ഇറാനിൽ യുഎസ് നടത്തുന്ന മൂന്നാംഘട്ട ആക്രമണമാണിത്.
ഹോർമുസ് കടലിടുക്കിന്റെ തീരത്തുള്ള ബന്ദർ അബ്ബാസ്, സിരിക് എന്നീ നഗരങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ മാദ്ധ്യമങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുമെന്ന് യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ സ്വീകരിക്കുന്നത് തെറ്റായ നടപടിണെന്നും അതിന് വലിയ വില നൽകേണ്ടിവരുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പ്രതികരിച്ചു.
ഹോർമുസിന് പകരം അമേരിക്ക നിർദ്ദേശിക്കുന്ന ബദൽ പാതകൾ ഉപയോഗിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നാണ് ഇറാന്റെ പുതിയ മുന്നറിയിപ്പ്. ഈ പുതിയ കപ്പലുകളെ ആക്രമിക്കുമെന്നുമാണ് ഇറാന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്. ഈ പുതിയ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച, സൈപ്രസ് പതാക വഹിച്ച ഒരു ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടാവുകയും കപ്പലിന് തീപ്പിടിക്കുകയും ചെയ്തിരുന്നു.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി





































