ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; പിന്നിൽ ഇറാനെന്ന് യുഎസ്

പ്രദേശത്തിലൂടെ കടന്നുപോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

By Senior Reporter, Malabar News
Strait of Hormuz
ഹോർമുസ് കടലിടുക്ക് (Image Courtesy: The Economic Times)

മസ്‌കത്ത്: ഒമാൻ തീരത്തിനടുത്ത് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം. അജ്‌ഞാത വസ്‌തു പതിച്ചു കപ്പലിന് തീപിടിച്ചതായി യുണൈറ്റഡ് കിങ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ഒമാനിലെ ലിമയ്‌ക്ക് സമീപം തെക്കോട്ട് സഞ്ചരിക്കുകയായിരുന്നു കപ്പൽ.

ടാങ്കറിന്റെ ഇടത് വശത്താണ് വസ്‌തു പതിച്ചതെന്നും ഇതേത്തുടർന്നാണ് തീപിടിത്തം ഉണ്ടായതെന്നുമാണ് റിപ്പോർട്. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് അറിയിച്ച ഏജൻസി, ഈ പ്രദേശത്തിലൂടെ കടന്നുപോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. അധികൃതർ സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്.

ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് യുഎസ് മാദ്ധ്യമമായ ആക്‌സിയോസ് റിപ്പോർട് ചെയ്‌തു. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം കുറഞ്ഞത് രണ്ട് മിസൈലുകൾ എങ്കിലും തൊടുത്തുവിട്ടതായും റിപ്പോർട്ടിൽ പറയുന്നു.

ഹോർമുസിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ഒരാഴ്‌ചത്തെ കരാറിന്റെ കാലാവധി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്. ഇറാന്റെ പരമോന്നത നേതാവായിരുന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടായിരുന്നു ഈ താൽക്കാലിക വെടിനിർത്തൽ. വ്യാഴാഴ്‌ചയാണ് ഖമനയിയുടെ സംസ്‌കാരം.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE